Mon. Dec 23rd, 2024
ന്യൂഡൽഹി:

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ അന്തരിച്ചു. 84 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം. കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്നാണ് മരണം. 2016ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്യാണത്തില്‍ അനുശോചിച്ചു. സമൂഹത്തിനായുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മിച്ചു. ടൈംസ് ഫൗണ്ടേഷന്‍ സ്ഥാപകയാണ്.

പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ് ടൈംസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. എഫ്‌ഐസിസിയുടെ സ്ത്രീകള്‍ക്കായുള്ള വിഭാഗവും ആരംഭിച്ചു.

By Divya