Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

ജോലിയോ പണമോ ഇല്ലാതെ കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കും”? തൽക്കാലം ചില ഉപജീവന മാർഗ്ഗങ്ങൾ അവർക്ക് നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

ഡൽഹിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കുകയും വേണം. ഡൽഹി,ഹരിയാന,ഉത്തർപ്രദേശ്,ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

By Divya