ന്യൂഡൽഹി:
കൊവിഡ് മഹാദുരന്തം നേരിടുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയ മോദിസർക്കാറിന് എട്ടിന ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രതിപക്ഷത്തിൻറെ കത്ത്. പ്രതിപക്ഷം പല സന്ദർഭങ്ങളിലായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അപ്പാടെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസും സി പി എമ്മും അടക്കം 12 പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
ഇനിയെങ്കിലും സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിവിധ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ ഇവയാണ്: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ കൊവിഡ് വാക്സിൻ സംഭരിക്കണം.
സൗജന്യവും സാർവത്രികവുമായ വാക്സിൻ കുത്തിവെപ്പ് ദേശീയതലത്തിൽ ഉടനടി നടപ്പാക്കണം. തദ്ദേശീയമായ വാക്സിൻ ഉല്പാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം.