Sun. Jan 5th, 2025
രാജസ്ഥാന്‍:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങാൻ രാജസ്ഥാൻ മന്ത്രിസഭ അനുമതി നൽകി. 62 പ്രദേശങ്ങളിലായി 105 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും മന്ത്രിസഭ അനുമതി നൽകി.

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ആഗോള തലത്തിൽ ടെൻഡർ വിളിച്ച് വാക്‌സിനുകൾ വാങ്ങാനുള്ള ശ്രമത്തിലാണ്. രാജ്യത്ത് കൊവിഡിന്റെ രണ്ടാംതരംഗം ഗുരുതരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ.

കഴിഞ്ഞ 24 മണിക്കൂറിൽ 16,384 പുതിയ കൊവിഡ് കേസുകളും 164 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 8,05658 ആയി. നിലവിൽ 2,09110 ആക്ടീവ് കേസുകളാണുള്ളത്. ആകെ മരണസംഖ്യ ആറായിരം കടന്നു.

By Divya