Thu. Apr 25th, 2024
ദുബായ്:

അറബ്​ ലോകത്തെ ആദ്യ ചൊവ്വാപര്യവേക്ഷണ ദൗത്യമായ ഹോപ്​ പ്രോബിൽ നിന്ന്​ പുതിയ ചിത്രങ്ങൾ ലഭിച്ചു. മുഹമ്മദ്​ റാഷിദ്​ ബിൻ സ്​പേസ്​ സെൻററാണ്​ ചിത്രങ്ങൾ പുറത്തുവിട്ടത്​. അറ്റോമിക്​ ഹൈഡ്രജനാൽ ചുറ്റപ്പെട്ട ചൊവ്വയുടെ ചിത്രമാണ്​ ഹോപ്പിൽനിന്ന്​ ലഭിച്ചത്​.

ഏപ്രിൽ 24, 25 തീയതികളിലെടുത്ത രണ്ട്​ ചിത്രങ്ങളാണ്​ അയച്ചത്​. പേടകത്തിലെ അൾട്രാവയലറ്റ്​ ​സ്​പെക്​ട്രോമീറ്ററാണ്​ ചിത്രങ്ങൾ പകർത്തിയത്​.

ഫെബ്രുവരി 14നാണ്​ ഹോപ്പിൽ നിന്നുള്ള ആദ്യ ​​ക്ലോസപ്​ ചിത്രങ്ങൾ ലഭിച്ചത്​. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന്​ 24,700 കി മീ അകലെ നിന്നായിരുന്നു ചിത്രം പകർത്തിയത്​. ഹോപ്പിൽ നിന്നെത്തുന്ന ചിത്രങ്ങൾ മറ്റ്​ ബഹിരാകാശ ഏജൻസികൾക്കും കൈമാറുന്നുണ്ട്​.

മറ്റ്​ ദൗത്യങ്ങളെ അപേക്ഷിച്ച്​ കൂടുതൽ മികവാർന്ന ചിത്രങ്ങൾ അയക്കാൻ കഴിയും എന്നതാണ്​ ഹോപ്പി​ൻറെ പ്രത്യേകത​. യുഎഇയുടെ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഹോപ്പി​ൻറെ നേട്ടം രാജ്യം ഏറ്റെടുത്ത്​ ​ആഘോഷിക്കുകയാണ്​.

By Divya