Sun. Jan 19th, 2025
ഗസ്സ സിറ്റി:

ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ്​ കൂറ്റൻ കെട്ടിടം നിലംപൊത്തിയത്​. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട്​ നിരവധിപേർക്ക്​ ജീവൻ നഷ്​ടപ്പെട്ടതായാണ്​ വിവരം.

13 നിലകളുള്ള താമസ സമുച്ചയമാണ്​ നിലം പൊത്തിയത്​. സമീപത്തെ നിരവധി കെട്ടിടങ്ങളും​ തകർന്നിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിവിധ ഇടങ്ങളിൽ ഈദ്​ ദിനത്തിലും ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ആക്രമണം തുടരുകയാണ്​. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയിരുന്നു. ഇവരിൽ 17 കുട്ടികളും എട്ട്​ സ്​ത്രീകളും ഉൾപ്പെടും.

400ൽ അധികംപേർക്കാണ്​ പരിക്കേറ്റത്​. 10ൽ അധികം ഹമാസ്​ നേതാക്കൾ കൊല്ലപ്പെട്ടതായാണ്​ വിവരം. പലസ്തീൻ സുരക്ഷ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ്​ ഇസ്രായേൽ ആക്രമണം.

By Divya