Wed. Jan 22nd, 2025
മുംബൈ:

വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ മഹാരാഷ്ട്ര പൊലീസ് സർവീസിൽ നിന്നു പുറത്താക്കി. അറസ്റ്റിനു പിന്നാലെ സസ്പെൻഷനിലായിരുന്നു.

1990 ബാച്ചിലെ ഉദ്യോഗസ്ഥനായ വാസെ ഏറ്റുമുട്ടൽ വിദഗ്ധനാണ്. കസ്റ്റഡിമരണക്കേസിൽ 2004ൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ഉദ്ധവ് സർക്കാർ സർവീസിൽ തിരിച്ചെടുത്തിരുന്നു.
സ്ഫോടക വസ്തുക്കളടങ്ങിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും വാസെ പ്രതിയാണ്.

By Divya