കൊച്ചി:
കേന്ദ്ര സർക്കാർ സൗജന്യവാക്സിൻ നൽകുന്നത് പരിമിതപ്പെടുത്തിയതിനാൽ സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ കൊച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് ഇത്. ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിൻ വഹിച്ചുള്ള വിമാനം എത്തിയത്.
തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെഎംസിഎൽ വെയർഹൗസിലേക്ക് മാറ്റിത്തുടങ്ങി. ഇവിടെ നിന്ന് വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകും. സ്വകാര്യ ആശുപത്രികളിലും വാക്സിൻ വിതരണം തുടങ്ങി.
1250രൂപയാണ് ഈടാക്കുന്നത്. 18- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ ഈ വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുന്നത്. ഇവർക്ക് കൊവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്.