Wed. Jan 22nd, 2025
കോഴിക്കോട്​:

മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി കെ സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ്​ മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചത്.

ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാൻറ്​ മാറ്റി സ്ഥാപിച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്.

രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയ പങ്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് മേയ് ഒന്നിന് കലക്ടർ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

By Divya