Wed. Nov 6th, 2024
കാസർകോട്​:

കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്​സിജൻ വിതരണത്തിന്​ വിലക്ക്​ ഏർപ്പെടുത്തി​ കർണാടക സർക്കാർ. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാൻ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്​ ചൂണ്ടിക്കാട്ടി ഓക്​സിജൻ നൽകാൻ കഴിയില്ലെന്നാണ്​ പ്ലാൻറ്​ അധികൃതർ അറിയിച്ചത്​.

മംഗളൂരു ബൈകമ്പാടി മലബാർ ഓക്​സിജൻ പ്ലാൻറിൽനിന്നാണ്​ കാസർകോട് ഉൾപ്പെടെ ഏതാനും വടക്കൻ ജില്ലകളിലേക്ക്​ ഓക്​സിജൻ ഇറക്കുന്നത്​. കാസർകോ​ട്ടെ സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും ഓക്​സിജൻ കൊണ്ടുവരുന്നതും​ ഈ പ്ലാൻറിൽനിന്നാണ്​.

കാസർകോട്​ ജില്ലയിലെ ഏതാനും സ്വകാര്യ ആശു​പത്രികളുടെ പ്രതിനിധികൾ ശനിയാഴ്​ച പതിവുപോലെ ഓക്​സിജൻ സിലിണ്ടറുകൾ എടുക്കാൻ എത്തിയപ്പോഴാണ്​ വിലക്ക്​ ചൂണ്ടിക്കാട്ടി ഓക്​സിജൻ നിഷേധിച്ചത്​. കർണാടകയിൽ ഓക്​സിജൻ ക്ഷാമമു​ണ്ടെന്നും ഇതര സംസ്​ഥാനങ്ങളിലേക്ക്​ കൊടുക്കരുതെന്ന്​ സർക്കാർ നിർദ്ദേശമുണ്ടെന്നും​​ പ്ലാൻറ്​ അധികൃതർ അറിയിച്ചു​​.

By Divya