Sat. Apr 5th, 2025
ഗുവാഹത്തി:

ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി.
മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ ആയിരിക്കും അസമിന്റെ പുതിയ മുഖ്യമന്ത്രിയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബിജെപി.

By Divya