Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്ക് ഏര്‍പ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.

ബിജെപിയുടെ പരാജയത്തെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് സച്ചിദാനന്ദന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത ഫേസ്ബുക്കിന്റെ നടപടി പരിതാപകരമാണെന്ന് തരൂര്‍ പറഞ്ഞു. നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ പരാജയത്തെ കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

By Divya