Mon. Dec 23rd, 2024
തിരുവനന്തപുരം:

കവി സച്ചിദാനന്ദനു സമൂഹമാധ്യമമായ ഫെയ്സ്ബുക് ഉപയോഗിക്കുന്നതിന് നിയന്ത്രണം. 24 മണിക്കൂർ നേരത്തേക്ക് വിഡിയോ പോസ്റ്റു ചെയ്യുന്നതിനു കമ്പനി വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്.

മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. ‘ബിജെപിയെ വിമർശിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും ധാരണയുണ്ടെന്നാണ് മനസിലാകുന്നത്’ സച്ചിദാനന്ദന്‍ പറഞ്ഞു.

By Divya