24 C
Kochi
Tuesday, September 21, 2021
Home Tags Restrictions

Tag: restrictions

കേരള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണ്ണാടക

കാസർഗോഡ്:കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല....

പാലക്കാട് ടിപിആർ 18 കടന്നു ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

പാലക്കാട്;ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.ലോക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങിയതോടെയാണ് പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണവും കൂടിയത്. കഴിഞ്ഞയാഴ്ച്ച ടിപിആ‍ർ പത്തിന് താഴെ വന്നിടത്ത് നിന്നുമാണ്...

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്

തിരുവനന്തപുരം:വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ...

രോഗങ്ങള്‍ പടരാന്‍ സാധ്യത: ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യവകുപ്പ്

കൊച്ചി:ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്സിന് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇളവുകളുടെ ഘട്ടത്തിൽ ലോക്ക്ഡൗൺ; കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആർ കുറഞ്ഞാൽ ശരിക്കുള്ള ‘അൺലോക്ക്’

തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ 'അൺലോക്കി'ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. തുണിക്കടകൾ ജ്വല്ലറി. പുസ്തകവില്പന കടകൾ, ചെരിപ്പ്...

മോദിയെ വിമർശിച്ചു; കവി സച്ചിദാനന്ദന് ഫെയ്സ്ബുക് ഉപയോഗിക്കാൻ നിയന്ത്രണം

തിരുവനന്തപുരം:കവി സച്ചിദാനന്ദനു സമൂഹമാധ്യമമായ ഫെയ്സ്ബുക് ഉപയോഗിക്കുന്നതിന് നിയന്ത്രണം. 24 മണിക്കൂർ നേരത്തേക്ക് വിഡിയോ പോസ്റ്റു ചെയ്യുന്നതിനു കമ്പനി വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. ‘ബിജെപിയെ വിമർശിക്കുന്നവർ...

കൊവി​ഡ്: പെ​രു​ന്നാ​ൾ വ​രെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും

മ​സ്ക​ത്ത്:കൊവി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​മാ​നി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും. ഇ​തി​ൻറെ ഭാ​ഗ​മാ​യി വ​രും നാ​ളു​ക​ളി​ൽ ഭാ​ഗി​ക ലോ​ക്ഡൗ​ൺ അ​ട​ക്കം ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത. ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ ഈ ​വ​ർ​ഷം പെ​രു​ന്നാ​ൾ ആ​ഘാ​ഷ​ങ്ങ​ൾ​ക്കും പൊ​ലി​മ​യു​ണ്ടാ​വി​ല്ല. ഈ​ദ്ഗാ​ഹു​ക​ളും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളു​മി​ല്ലാ​ത്ത മൂ​ന്നാ​മ​ത്തെ പെ​രു​ന്നാ​ൾ​കൂ​ടി​യാ​യി​രി​ക്കും ഇ​ത്.വ​ള​രെ ബു​ദ്ധി​മു​ട്ടേറി​യ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ രാ​ജ്യം...

തമിഴ്നാട്ടിൽ ഭാഗിക ലോക്ഡൗണിന് സമാനമായ നിയന്ത്രണം‍; മാൾ, ബാർ, ജിംനേഷ്യം അടച്ചു

തമിഴ്നാട്:ഭാഗികമായ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. വലിയ വ്യാപാരസ്ഥാപനങ്ങളും മാളുകളും ബാറുകളും ജിംനേഷ്യങ്ങളും എല്ലാതരം വിനോദകേന്ദ്രങ്ങളും മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആരാധനാലയങ്ങളില്‍ പൊതുജന പ്രവേശനം വിലക്കി.ഹോട്ടലുകളിലും ചായക്കടകളിലും പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. സജീവ കോവിഡ് കേസുകള്‍ ഒരു ലക്ഷമായതോടെയാണ് കര്‍ശന...

ഇന്നും നാളെയും ‘ലോക്ഡൗൺ’; പുറത്തുപോകുന്നവർ സത്യപ്രസ്താവന കാണിക്കണം

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒരു കാരണവശാലും അനുവദിക്കില്ല.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കരുത്. ആശുപത്രികൾ, മാധ്യമ...

നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനം; ത്രിമുഖപദ്ധതിയുമായി കേരളം

തിരുവനന്തപുരം:ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് നേരിടാന്‍ ത്രിമുഖപദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 1. ടെസ്റ്റ് പരമാവധി കൂട്ടി രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തും. 2. കൊവിഡ് ആശുപത്രികളിലും വീടുകളിലുമടക്കം ചികില്‍സ ഉറപ്പാക്കും. 3.പ്രത്യേകനിയന്ത്രണങ്ങളും...