Sun. Nov 17th, 2024
ന്യൂഡൽഹി:

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്​വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവ്​ വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രേഡേഴ്​സ്​ രംഗത്തെത്തി. ധനമന്ത്രി നിർമല സീതാരാമന്​ എഴുതിയ കത്തിലാണ്​ സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്​.

കഴിഞ്ഞ 40 ദിവസത്തിനിടെ ഏഴ്​ ലക്ഷം കോടിയുടെ നഷ്​ടമുണ്ടായെന്നും സംഘടന വ്യക്​തമാക്കുന്നു. തെരവുകച്ചവടക്കാർ, ചെറിയ കടകൾ എന്നിവർക്കെല്ലാം കനത്ത നഷ്​ടമുണ്ടായിട്ടുണ്ട്​. ഗതാഗത മേഖലയിലും വലിയ തിരിച്ചടിയുണ്ടായി.

ഈയൊരു സാഹചര്യത്തിൽ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവുകൾ അനുവദിക്കാൻ സർക്കാർ തയാറാവണമെന്ന്​ സംഘടന കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ വർഷം ഉണ്ടായ അത്രയും വലിയ തകർച്ച സമ്പദ്​വ്യവസ്ഥയിൽ ഉണ്ടാവില്ലെന്നാണ്​ വിലയിരുത്തുന്നത്​. ​രാജ്യവ്യാപക ലോക്​ഡൗൺ പ്രഖ്യാപിക്കാത്തത്​ സമ്പദ്​വ്യവസ്ഥയെ വലിയ തകർച്ചയിൽ നിന്ന്​ കരകയറ്റുമെന്നാണ്​ സർക്കാർ വിലയിരുത്തൽ.

By Divya