Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി. നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയ അനുമതിയുമെല്ലാം അപ്രായോഗികമാണെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം.

യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.

By Divya