വാഷിംഗ്ടണ്‍:
കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്തു.
പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കുന്ന എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നുവെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തയ്യാറാണെന്നുമാണ് യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയന്‍ അറിയിച്ചത്.
അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നിരുന്നു. അതേസമയം യൂറോപ്യന്‍ യൂണിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ജര്‍മനി പേറ്റന്റ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ തള്ളുകയാണ് ചെയ്തിരിക്കുന്നത്.