Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം.

ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്. ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നഴ്‌സസ് പ്രതിഷേധം കടുപ്പിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചേക്കും.

By Divya