Wed. Jan 22nd, 2025
കൊച്ചി:

നിയമസഭയില്‍ ഏറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ഭാരവാഹി യോഗം.
ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്നും സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

എന്നാല്‍ യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളടക്കം പലരും വിട്ടുനിന്നു. തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി പരിശോധിക്കാന്‍ സംസ്ഥാന നേതാക്കള്‍ താഴേ തട്ടിലിറങ്ങി വിലയിരുത്താനും യോഗ തീരുമാനമായി.

By Divya