Wed. Jan 22nd, 2025
ന്യൂഡൽഹി:

ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനത്തിൽ ആശങ്കയുയർത്തി കേസുകൾ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് രോഗികള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധനയാണിത്. 3915 പേര്‍ മരിച്ചു. 3,31,507 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ 62,194  പേർക്കും കർണാടകയിൽ 49, 058 പേർക്കും 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 853 പേർ ഇന്നലെ കൊവിഡിന് കീഴടങ്ങി. യുപി 26,622, തമിഴ്നാട് 24,898 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന. ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സാഹചര്യം ചർച്ച ചെയ്തു.

മേയ് 10 മുതൽ 24 വരെ രാജസ്ഥാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടി എംപി മാരുമായി കൊവിഡ് വ്യാപനം ചർച്ച ചെയ്യും.

By Divya