Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

തിരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുകയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം. നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ ജനം തന്നതെന്നും ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കെരുതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഷിബു ബേബി ജോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
സത്യങ്ങള്‍ ഇതുപോലെ ഉച്ചത്തില്‍ വിളിച്ചുപറയണമെന്നും താങ്കള്‍ അതിനുള്ള ചങ്കൂറ്റം കാണിച്ചെന്നും കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും ചിലര്‍ പ്രതികരിച്ചു.

By Divya