Sat. Jan 25th, 2025
ന്യൂഡൽഹി:

കൊവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം ലോക്ഡൌണ്‍ മാത്രമാണെന്നും സര്‍ക്കാരിന് അത് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.

ആകെ രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. മൂന്നര ലക്ഷത്തിന് മുകളിൽ തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം . കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങളുടെ വേദി മുംബൈയിലേക്ക് മാറ്റുമെന്നാണ് സൂചന.

By Divya