Mon. Apr 28th, 2025
കോഴിക്കോട്:

പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജിലിന്റെ പ്രതികരണം.

‘മതന്യൂനപക്ഷ വിഭാഗങ്ങള്‍  എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല,’ റിജില്‍ ഫേസ്ബുക്കിലെഴുതി.

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിയുടെ മറ്റൊരു പ്രധാന കാരണമെന്നും റിജില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍ എസ് എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലേയും പരാജയത്തിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

By Divya