Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിരോധത്തിലായിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമേറുന്നു. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചിട്ടും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് എവിടെയും നേട്ടമുണ്ടാക്കാനായില്ല.

കേന്ദ്ര നേതൃത്വം തന്നെ പ്രചാരണങ്ങള്‍ക്കായെത്തിയിട്ടും നേമം പോലും കൈവിടുന്ന സ്ഥിതിയാണുണ്ടായത്. തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കൃഷ്ണദാസ് പക്ഷം രംഗത്തെത്താനും സാധ്യതയേറെയാണ്.

By Divya