Mon. Dec 23rd, 2024
കോട്ടയം:

പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ്  പറഞ്ഞു. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാൽ പാലായിൽ തനിക്കെതിരേ വ്യക്തിഹത്യയും കള്ള പ്രചാരണങ്ങളുമാണ് യുഡിഎഫ് നടത്തിയത്. ബിജെപിയുമായി അവർ വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ മാണി പറഞ്ഞു.

By Divya