തിരുവനന്തപുരം:
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ നേമം, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വലിയ രീതിയിലുള്ള മുന്നേറ്റമാണുണ്ടായിരുന്നത്. ഈ സമയങ്ങളില്‍ വലിയ രീതിയിലുള്ള സന്തോഷമായിരുന്നു ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കണ്ടത്.
എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഈ സന്തോഷവും കുറഞ്ഞു വരികയായിരുന്നു. അവസാന നിമിഷം വരെ ലീഡ് നില മാറി മറിയുകയായിരുന്ന പാലക്കാടും നേമവും ജയിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫീസിലെ അംഗങ്ങള്‍. പാലക്കാട് അവസാന ഘട്ടത്തില്‍ ഷാഫി പറമ്പിലിനെ പിന്തുണയ്ക്കുകയായിരുന്നു. 3000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ വിജയിച്ചത്.
നേമം എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടി വിജയം ഉറപ്പിച്ചതോടെ സംസ്ഥാന കമ്മിറ്റി ഓഫീസിലുണ്ടായിരുന്ന മറ്റു പ്രവര്‍ത്തകരും ഓഫീസില്‍ നിന്നും ഇറങ്ങി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിയില്ല. കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസും ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മാത്രമായിരുന്നു ഓഫീസിലെത്തിയ നേതാക്കള്‍.