Wed. Apr 24th, 2024

കേരളത്തിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം പങ്കുവെച്ച് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍. കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മദിനത്തില്‍ ബംഗാളില്‍ നിന്ന് വാര്‍ത്തയും സന്തോഷമുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം ഫെയ്സ്‍ബുക്കില്‍ കുറിച്ചു. പക്ഷേ ഈ NDA ‘0’ എന്നത്‌ മ്യൂട്ടേഷൻ സംഭവിച്ച്‌ ആപൽക്കരമായി തിരിച്ച്‌ വരാവുന്ന ഒരു വൈറസാണെന്നും ജാഗ്രതയിൽ തരിമ്പും കുറവ്‌ വരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ആവേശോജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം. സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ കളി ഗംഭീരമായെന്നും ഷഹബാസ് അമന്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചു.

By Divya