Wed. Jan 22nd, 2025
മലപ്പുറം:

38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കെ പി മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​. പ്രായമായവരുടെ വിഭാഗത്തിൽപെടുന്ന 375 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്ന പരാതിയുമായാണ്​ അദ്ദേഹം കോടതിയെ സമീപിക്കുന്നത്​. കവറിന്​ പുറത്ത്​ സീൽ ഇല്ലെന്നായിരുന്നു എണ്ണാതിരിക്കാനുള്ള ഉദ്യോഗസ്​ഥരുടെ വിശദീകരണം.

സീൽ ചെയ്യേണ്ടത്​ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്​ഥരാണ്​. ഇവർ മനഃപൂർവം സീൽ ചെയ്യാതിരുന്നതാണോയെന്ന്​ സംശയമുണ്ടെന്നും മുസ്​തഫ ആരോപിക്കുന്നു. അങ്ങേയറ്റം വാശിയേറിയ മത്സരത്തിൽ അവസാനനിമിഷമാണ്​ മുസ്​തഫ പരാജയപ്പെടുന്നത്​. ഒരുഘട്ടത്തിൽ എൽഡിഎഫ്​ സ്ഥാനാർത്ഥി വിജയിച്ചുവെന്ന പ്രചാരണം വരെ വന്നിരുന്നു.

By Divya