Mon. Dec 23rd, 2024
കോട്ടയം:

കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ വിജയിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല.

നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാറ്റുപേട്ടയിലെ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി സി ജോർജ് വ്യക്തമാക്കി.

ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യുഡിഎഫിന് 68 സീറ്റും എൽഡിഎഫിന് 70 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. നേമത്ത് മാത്രമേ ബിജെപി വിജയിക്കൂവെന്നാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

By Divya