Mon. Apr 28th, 2025
പാലാ:

എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻസികെ നേതാവ് മാണി സി കാപ്പൻ. സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലായിൽ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മറ്റ് സർവേകൾ കാര്യമാക്കുന്നില്ല. ജനങ്ങളുടെ സർവേയുടെ ഫലം നാളെ അറിയാം. കേരളത്തിൽ യുഡിഎഫ് ഭരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

By Divya