Thu. May 2nd, 2024
ന്യൂഡൽഹി:

ഇന്ത്യയിലെ കൊവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കൊവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞൻ എം വിദ്യാസാഗർ പറഞ്ഞു. കൊവിഡിനെ കുറിച്ച്​ പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിലെ അംഗമാണ്​ വിദ്യാസാഗർ.

ജൂലൈ അല്ലെങ്കിൽ ആഗസ്​റ്റ്​ വരെ രാജ്യത്തെ കൊവിഡ്​ ബാധ ഇതുപോലെ തുടരാം. അതിന്​ ശേഷം രോഗബാധയിൽ കുറവുണ്ടാകും. ഇനിയൊരു ആറ്​ മുതൽ എട്ട്​ ആഴ്​ച വരെ കൊവിഡിനെതിരെ പോരാട്ടം നടത്തേണ്ടി വരും. കൊവിഡ്​ പ്രതിരോധത്തിന്​ ദീർഘകാലത്തേക്കുള്ള പോംവഴികളല്ല ഇപ്പോൾ ആവശ്യ​മെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ്​ ആദ്യമായി പാരമ്യത്തിലെത്തിയത്​ കഴിഞ്ഞ സെപ്​തംബറിലായിരുന്നു. അന്ന്​ ഏ​കദേശം 97,000 കൊവിഡ്​ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. അതിനേക്കാളും മൂന്നിരട്ടി രോഗികളാണ്​ ഇപ്പോൾ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്നതെന്നും അതിനാൽ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya