Thu. May 2nd, 2024
മ​നാ​മ:

കൊവി​ഡ്​ കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന ഇ​ന്ത്യ​ക്ക്​ ആ​ശ്വാ​സ​മാ​യി ബ​ഹ്​​റൈ​ൻറെ സ​ഹാ​യം. ക​ടു​ത്ത ഓ​ക്​​സി​ജ​ൻ ക്ഷാ​മ​ത്തി​ന്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ന​ൽ​കു​ന്ന 40 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ ഓ​ക്​​സി​ജ​നു​മാ​യി ഇ​ന്ത്യ​യു​ടെ ര​ണ്ട്​ ക​പ്പ​ലു​ക​ൾ ശ​നി​യാ​ഴ്​​ച രാ​വി​ലെ പു​റ​പ്പെ​ടും. ഇ​തി​നാ​യി ​ഐഎ​ൻഎ​സ്​ കൊ​ൽ​ക്ക​ത്ത, ​ഐഎ​ൻഎ​സ്​ ത​ൽ​വാ​ർ എ​ന്നീ ക​പ്പ​ലു​ക​ൾ വെ​ള്ളി​യാ​ഴ്​​ച മ​നാ​മ തു​റ​മു​ഖ​ത്തെ​ത്തി.

ഇ​ന്ത്യ​ക്ക്​ ഓ​ക്​​സി​ജ​നും മ​റ്റ്​ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും റ​ഷ്യ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​ക്ക്​ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണ്​ ബ​ഹ്​​റൈ​നും സ​ഹാ​യ വാ​ഗ്​​ദാ​ന​വു​മാ​യി എ​ത്തി​യ​ത്.

ഓക്​​സി​ജ​ൻ ക​യ​റ്റി ശ​നി​യാ​ഴ്​​ച പു​റ​പ്പെ​ടു​ന്ന ക​പ്പ​ലു​ക​ൾ മൂ​ന്ന്​ ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന്​ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഗ​​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. ര​ണ്ട്​ ക്ര​യോ​ജ​നി​ക്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​ണ്​ ഓ​ക്​​സി​ജ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. ഓ​ക്​​സി​ജ​ന്​ പു​റ​മേ ഓ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ളും ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

By Divya