Wed. Jan 22nd, 2025
മധ്യപ്രദേശ്:

മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കൊവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്.

ട്രക്കിന്‍റെ ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം ആരംഭിച്ചു. വാക്സിൻ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ട്രക്ക് കണ്ടെത്തിയതായി കരേലി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ കൊവിഡ് വാക്സിനാണെന്ന് മനസിലായത്.

ട്രക്കിലെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നതായും അതിനര്‍ത്ഥം വാക്സിന്‍ ഉപയോഗയോഗ്യമാണെന്നും പൊലീസ് പറഞ്ഞു.

By Divya