29 C
Kochi
Wednesday, September 22, 2021
Home Tags Madhya Pradesh

Tag: Madhya Pradesh

മധ്യപ്രദേശിൽ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ട്​ മരണം; ഏഴ്​ പുതിയ കേസുകൾ

ഭോപാൽ:മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മരിച്ചവർ കൊവിഡ് വാക്​സിൻ സ്വീകരിച്ചിരുന്നില്ലെന്ന്​ ഡോക്​ടർമാർ വ്യക്തമാക്കി.കൊവിഡ് വാക്സിന്റെ ഒരുഡോസോ അല്ലെങ്കിൽ രണ്ട്​ ഡോസോ സ്വീകരിച്ച മൂന്ന്​ ഡെൽറ്റ പ്ലസ്​ ബാധിതർ ഒന്നുകിൽ രോഗമുക്തരാവുകയോ...

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

മധ്യപ്രദേശ്:ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നൽകിയത്.ലോക്ക്ഡൗണിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.“നേരത്തെ, ലോക്ക്ഡൗൺ ലംഘിക്കുന്നവരെ...

മധ്യപ്രദേശില്‍ രണ്ട് ലക്ഷം കൊവിഡ് വാക്സിന്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശ്:മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കൊവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ് ട്രക്കിലുണ്ടായിരുന്നത്.ട്രക്കിന്‍റെ ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം ആരംഭിച്ചു. വാക്സിൻ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ട്രക്ക്...
Locals in MP village run with torches to drive away covid saying Bhaag corona bhaag

‘ഗോ കൊറോണ ഗോ’യ്ക്ക് ശേഷം ‘ഭാഗ് കൊറോണ ഭാഗ്’

 ഭോപ്പാൽ:കൊറോണയെ തുരത്താൻ 'ഗോ കൊറോണ ഗോ' എന്ന മന്ത്രത്തിന് ശേഷം 'ഭാഗ്​ കൊറോണ ഭാഗ്'​ എന്ന പുതിയ മുദ്രാവാക്യം. കൊറോണയോട്​ ഓടാൻ ആവശ്യ​പ്പെടുന്ന മുദ്രാവാക്യം മുഴക്കി മധ്യപ്രദേശിലെ ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച്​ ഓടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കേന്ദ്രമന്ത്രി​ രാംദാസ്​ അത്തേവാലയാണ് 'ഗോ കൊറോണ ഗോ' എന്ന മന്ത്രം...
gardener collecting covid sample in Madhyapradesh

ആരോഗ്യപ്രവർത്തകർക്കെല്ലാം കൊവിഡ്; സാമ്പിള്‍ ശേഖരിക്കാൻ തോട്ടക്കാരന്‍

 ഭോപ്പാൽ:മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചിലരെക്കൊണ്ട് ഹല്‍കെ റാം സ്വയം സാമ്പിളുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുണ്ട്.തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ആളുകള്‍...

കൊവിഡിനെ തുരത്താന്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍:കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ സംഘടിപ്പിച്ചത്.ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജയാരംഭിച്ചത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം...

‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി

 ഡൽഹി:ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ...

മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ഥാപനത്തില്‍ റെയ്ഡ്; 450 കോടി പിടിച്ചെടുത്തു

ഭോപ്പാല്‍:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.
woman forced to carry husband's relative on shoulders in Madhya Pradesh

മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി കിലോമീറ്ററുകൾ നടത്തിച്ച് യുവതിയോട് ക്രൂരത

 ഭോപ്പാൽ:മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ കൊടും ക്രൂരത. സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി ഒന്നിച്ച് താമസിച്ചതിന് ആണ് ശിക്ഷയെന്ന് പോലീസ് വ്യക്തമാക്കി.യുവതി ബന്ധുവിനെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. ഭർത്താവ് അടക്കം ഏഴ്...

കൊമേഡിയൻ മുനവ്വർഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ:മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും സഹായി നളിൻ യാദവിനും മൂന്നാമതും ജാമ്യം നിഷേധിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജനുവരി രണ്ടിനാണ് ഇവർ അറസ്റ്റിലായത്. കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജസ്റ്റിസ് രോഹിത് ആര്യ വ്യക്തമാക്കി. അന്വേഷണം നടന്നു...