തിരുവനന്തപുരം:
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ നീക്കം. ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാണ് പരിശോധന.
കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തില്‍ വൈറസിനുണ്ടായ ജനിതകമാറ്റത്തെ കുറിച്ച് പഠിക്കാന്‍ ജീനോം പഠനം നടത്താനും തീരുമാനമായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പ്രവർത്തനം.
അതേസമയം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കില്ല. എന്നാൽ ഇന്ന് മുതൽ രാത്രി കര്‍ഫ്യൂ പ്രാബല്യത്തിൽ വരും.