Wed. Apr 24th, 2024
UGC NET exam postponed

 

ഡൽഹി:

മെയ് 2 മുതല്‍ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു. അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി-നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉത്തരവില്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam