Wed. May 8th, 2024
കവരത്തി:

കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കൊവിഡ് വാക്സിൻ എടുക്കാൻ എത്തുന്നവരെയും പരിശോധനക്ക് എത്തുന്നവരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുറത്തു നിന്നു വരുന്നവർക്ക് ഏഴു ദിവസം വീട്ടിൽ ക്വറൻറീൻ നിർബന്ധമാക്കി. പിന്നീട് കൊവിഡ് പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ലക്ഷദ്വീപിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

നിലവിൽ 280 പേർക്കാണ് ലക്ഷദ്വീപിൽ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ പേർ പൊസീറ്റിവായത് ആന്ത്രോത്ത് ദ്വീപിലാണ്. 159 പേർ. കവരത്തിയിൽ 48 പേർക്കും കൽപേനിയിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

By Divya