ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ മറ്റൊരു അഴിമതിയോ?

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ച് പ്രമുഖ ആർ.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. പിഎം കെയർ ഫണ്ടിലൂടെ വാങ്ങിയ വാക്‌സിനുകൾ ഇന്ത്യക്കാർക്കായി വിനിയോഗിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് അടക്കം നിരവധി ചോദ്യങ്ങൾ.

0
60
Reading Time: < 1 minute

 

ഡൽഹി:

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. നിരവധി ചോദ്യങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്.

 

  1. പി‌എം കെയറിനു കീഴിൽ വളരെ ഉയർന്ന വിലയ്ക്ക് വാക്സിനുകൾ വാങ്ങുകയും പിന്നീട് അവയെല്ലാം കയറ്റുമതി ചെയ്യുകയും ചെയ്തത് എന്തുകൊണ്ട്?
  2. ഈ വാക്സിനുകൾ എന്ത് വിലയ്ക്കാണ് കയറ്റുമതി ചെയ്തത്?
  3.  ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനുപകരം മറ്റ് രാജ്യങ്ങളിലേക്ക്കയറ്റുമതി ചെയ്യേണ്ട വാക്സിനുകൾ വാങ്ങുന്നതിന് 1486 കോടി പിഎം കെയേഴ്‌സിൽ നിന്ന് പണം ചെലവഴിച്ചത് എന്തുകൊണ്ട്?
  4. അമിതവിലയുള്ള വാക്സിനുകൾ വാങ്ങി കയറ്റുമതി ചെയ്യുന്നതിലൂടെ മോദി എത്രമാത്രം ഇന്ത്യൻ ജനതയെ വഞ്ചിച്ചു?

Advertisement