ഓക്സിജൻ ക്ഷാമം രോഗികളുടെ ജീവൻ എടുക്കുമ്പോൾ…

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. ഓക്സിജൻ ലഭ്യതക്കുറവും, കിടക്കകൾ ഇല്ലാത്തതും മൂലം ദിനംപ്രതി നൂറിലധികം രോഗികളാണ് മരണത്തിന് കീഴടങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളും വിഡിയോകളും പ്രചരിക്കുന്നുണ്ട്.

0
67
Reading Time: < 1 minute

 

ഡൽഹി:

രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കോവിഡ് ബാധിച്ച രോഗികളുടെ ചികിത്സയില്‍ ഓക്‌സിജന്‍ ഒരു നിര്‍ണായക ഘടകമാണ്. എന്നാൽ നിലവിൽ ഓക്സിജൻ ക്ഷാമം വളരെ അധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ കുറവ് അതിരൂക്ഷമാണ്.

ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ സ്വന്തമായി ക്രമീകരിച്ച് ഒരു രോഗി ലോക് നായക് ആശുപത്രിക്ക് പുറത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ഡൽഹി ആർ‌എം‌എൽ ആശുപത്രിക്ക് പുറത്ത് മണിക്കൂറുകളാണ് കമല ദേവി എന്ന മറ്റൊരു രോഗി കഴിഞ്ഞത്. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവർ മരിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ഷാഹോൽ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം മൂലമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ലിക്വിഡ് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദത്തെത്തുടര്‍ന്ന് 10 കൊവിഡ് രോഗികളാണ് മരിച്ചത്. 

Advertisement