Sat. Jan 18th, 2025
huge crowd runs out of railway station in Bihar’s Buxar to escape covid test

 

ബുക്‌സര്‍:

ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബീഹാറിലെ ബുക്‌സര്‍  റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍. കൊവിഡ് ടെസ്റ്റിനോടുള്ള ഭയമാണ് കാരണംറെയില്‍വേ സ്‌റ്റേഷനില്‍ നടന്ന കൊവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും കൂട്ടമായി പുറത്തേക്ക് ഓടിയത്. 

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് പരിശോധന ആരംഭിച്ചത്. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നായി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം.

കൊവിഡ് പരിശോധയ്ക്കായി റെയില്‍വേ സ്‌റ്റേഷനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. പരിശോധനയ്ക്കായി യാത്രക്കാരെ സമീപിച്ചപ്പോൾ ഓടുകയായിരുന്നു. ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരോട് ക്ഷുഭിതരാകുകയും ചെയ്തു.

https://www.youtube.com/watch?v=EMl8RPHGa2I

By Athira Sreekumar

Digital Journalist at Woke Malayalam