24 C
Kochi
Tuesday, December 7, 2021

Daily Archives: 10th April 2021

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ, സൗത്ത് 24 പർഗാന അടക്കം ജില്ലകൾ ഉൾപ്പെടുന്ന സിംഗൂർ, സോനാപൂർ ഉൾപ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പർഗാനയിലെ 11ഉം അലിപൂർ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങൾ നാലാം ഘട്ടത്തിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി...
ന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമയ്ക്കുമുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം എന്റിക ലെക്‌സി കടല്‍ക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തുക അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ...
വട്ടിയൂർക്കാവ്:വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രികടയില്‍ വിറ്റ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കുറവന്‍കോണം മണ്ഡലം ട്രഷറര്‍ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി നിയോഗിച്ച അന്വേഷണസമിതിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണിത്.കെപിസിസിയും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നന്ദന്‍കോട്ടെ ആക്രികടയില്‍ സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്റര്‍ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ കൊടുത്ത പോസ്റ്റര്‍ ബാലു ഉപയോഗിക്കാതെ വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
അബുദാബി:റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. സാധാരണ ജോലി സമയത്തില്‍ നിന്ന് രണ്ടു മണിക്കൂറാണ് റമദാനില്‍ കുറയുക.സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റമദാനില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി മുന്‍കരുതല്‍...
കണ്ണൂര്‍:പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. കേസിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10 മണിക്ക് കമ്മീഷണർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്.എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്. നേരത്തെ...
കൊച്ചി:സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലേയും ഗാനത്തിലൂടെ പ്രസിദ്ധയായ ആളാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആദിവാസി കലാകാരിയായി നഞ്ചിയമ്മ പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നഞ്ചിയമ്മ പാടിയ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ചെക്കന്‍ എന്ന സിനിമയിലെ അതുക്ക് അന്ത എന്ന ഗാനവുമായാണ് നഞ്ചിയമ്മ വീണ്ടും ആരാധകഹൃദയം കീഴ്‌പ്പെടുത്തിയത്.നഞ്ചിയമ്മ തന്നെയാണ് ഗാനത്തിന്റെ വരികളെഴുതിയത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം കുറഞ്ഞസമയത്തിനുള്ളില്‍ നിരവധി പേരാണ്...
ന്യൂഡൽഹി:ഹിമാചൽപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 4 മുനിസിപ്പൽ കോർപറേഷനുകളിൽ രണ്ടിടത്തു കോൺഗ്രസ് വിജയിച്ചു; ഒരിടത്തു ബിജെപിയും. ഒന്നിൽ ആർക്കും ഭൂരിപക്ഷമില്ല.സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്, കോൺഗ്രസിന് ആത്മവിശ്വാസം പകരുന്ന ഫലം. സോളൻ, പാലംപുർ കോർപറേഷനുകളാണു കോൺഗ്രസ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ സ്വദേശമായ മണ്ഡിയിൽ ബിജെപി ഭരണം നിലനിർത്തി
ക​ണ്ണൂ​ർ:ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ഷി​നോ​സി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ല്‍ നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​ത്തി​രി​വാ​കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​ള്‍പ്പെ​ടെ​യു​ള്ള തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.ഷി​നോ​സി​ൻ​റ ഫോ​ൺ, ​പൊ​ലീ​സി​ന്​ അ​ക്ര​മ സ്​​ഥ​ല​ത്തു​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലെ വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​മ​ട​ക്കം അ​ന്വേ​ഷ​ണ സം​ഘം​ പ​രി​ശോ​ധി​ച്ചു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന വാ​ട്​​സ്​​ആ​പ്​ വ​ഴി​യാ​ണ്​ ന​ട​ന്ന​ത്​.കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​െൻറ സ​ഹോ​ദ​ര​ൻ മു​ഹ്​​സി​ന്​...
നാദാപുരം:നരിക്കാട്ടേരിയിലെ 15 വയസുകാരന്‍ അസീസിന്‍റെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങളെ സംബന്ധിച്ച്, നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് അറിവുണ്ടായിരുന്നതായി നാട്ടുകാര്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി.48 സെക്കന്‍റും ഒന്നര മിനിറ്റുമുള്ള രണ്ട് ദൃശ്യങ്ങളാണ് പ്രചരിച്ചത്. കറ്റാരത്ത് അഷ്റഫിന്‍റെ മകന്‍ അസീസിനെ സഹോദരനായ സഫ്‍വാന്‍ കഴുത്തില്‍ ചുറ്റിപ്പിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടഞ്ഞ് ബോധരഹിതനാവുന്നതുമാണ് ദൃശ്യങ്ങളില്‍....
തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും മുൻ കേരള ഗവർണ്ണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ജലീൽ പ്രതികരിച്ചത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ...