Thu. Apr 25th, 2024
ക​ണ്ണൂ​ർ:

ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ഷി​നോ​സി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ല്‍ നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​ത്തി​രി​വാ​കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​ള്‍പ്പെ​ടെ​യു​ള്ള തെ​ളി​വ് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ഷി​നോ​സി​ൻ​റ ഫോ​ൺ, ​പൊ​ലീ​സി​ന്​ അ​ക്ര​മ സ്​​ഥ​ല​ത്തു​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലെ വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​മ​ട​ക്കം അ​ന്വേ​ഷ​ണ സം​ഘം​ പ​രി​ശോ​ധി​ച്ചു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന വാ​ട്​​സ്​​ആ​പ്​ വ​ഴി​യാ​ണ്​ ന​ട​ന്ന​ത്​.

കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി​െൻറ സ​ഹോ​ദ​ര​ൻ മു​ഹ്​​സി​ന്​ പ​ണി​കൊ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ഫോ​ണി​ലെ വാ​ട്​​സ്​​ആ​പ്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ചു. അ​ക്ര​മ​ത്തി​ന്​ ആ​വ​ശ്യ​മാ​യ ആ​യു​ധം ശേ​ഖ​രി​ച്ച​ത്​ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ​യു​ള്ള സ​ന്ദേ​ശം വ​ഴി​യാ​ണ്. ചി​ല സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ്​ ചെ​യ്​​ത​താ​യും ക​ണ്ടെ​ത്തി. ഒ​ളി​വി​ലു​ള്ള മ​റ്റു​പ്രതിക​ളു​മാ​യി, അ​ക്ര​മം ന​ട​ന്ന ദി​വ​സം ഷി​നോ​സ്​ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

By Divya