Mon. Dec 23rd, 2024
covid cases and deaths rising in Kasargod

 

കാ​സ​ർ​കോ​ട്:

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ വി രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു ​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നത്.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173 പേ​രും ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു​ള്ള​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കി​ട​ക്ക​ക​ള്‍ രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​ന്ന സഹചര്യമാണ്.

https://www.youtube.com/watch?v=f0lDf_XNu3Y

By Athira Sreekumar

Digital Journalist at Woke Malayalam