Mon. Dec 23rd, 2024
ചെന്നൈ:

കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ഡിഎംകെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി സഖ്യം അണ്ണാ ഡിഎംകെക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ താര പ്രചാരകരായ ഖുഷ്ബു, ഗൗതമി എന്നിവരുടെ പ്രതികരണങ്ങൾ തിരിച്ചടിയാകില്ല.

പുതിയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മികച്ച പ്രവർത്തനമാണ് പാർട്ടി അധ്യക്ഷൻ എംകെ സ്റ്റാലിൻ നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റക്ക് ഭൂരിപക്ഷം നേടും. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി പറഞ്ഞു.

ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് മണ്ഡലത്തിലാണ് കന്നിയങ്കത്തിന് ഇറങ്ങുന്നത്.

By Divya