Mon. Dec 23rd, 2024
ന്യൂഡൽഹി:

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താനിരിക്കവേ വിമർശനവുമായി കോൺഗ്രസ്​. മികച്ച സംസ്ഥാനങ്ങളിലൊന്നിനെ സോമാലിയയെന്ന്​ വിളിച്ചതിന്​ മാപ്പുചോദിച്ചിട്ട്​ മതി വോട്ട്​ ചോദിക്കലെന്ന്​ കോൺഗ്രസ്​ ദേശീയ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല പ്രതികരിച്ചു.

”നിങ്ങളുടെ സ്വന്തക്കാരനായ പിണറായി വിജയൻ അത്​ പറയില്ല. പക്ഷേ കേരളത്തോട്​ മോദി നിരുപാധികം മാപ്പുപറയണമെന്ന്​ ഞങ്ങൾ ആവശ്യപ്പെടുന്നു” -സുർജേവാല കൂട്ടിച്ചേർത്തു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സോമാലിയയോട്​ ഉപമിച്ചത്​. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളിലെ ശിശുമരണ നിരക്ക്​ ലക്ഷ്യമിട്ടായിരുന്നു മോദി​യുടെ പ്രസ്​താവന. മോദിയുടെ പ്രസ്​താവനക്കെതിരെ അന്ന്​ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

By Divya