Sat. Jan 11th, 2025
സേലം:

എഐഎഡിഎംകെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

” ഇത് നിങ്ങളുടെ പഴയ എഐഎഡിഎംകെയല്ല. ദയവുചെയ്ത് തെറ്റിധരിക്കരുത്. മുഖംമൂടി വെച്ച എഐഎഡിഎംകെയാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളത്. അവരെ കണ്ടാല്‍ എഐഎഡിഎംകെയെപ്പോലെ തോന്നുമായിരിക്കും. പക്ഷേ നിങ്ങള്‍ മുഖംമൂടിമാറ്റിയാല്‍ കാണുക എഐഎഡിഎംകെയെന്ന പാര്‍ട്ടിയെ അല്ല, ആര്‍എസ്എസിനെയും ബിജെപിയേയുമാണ്,” രാഹുല്‍ പറഞ്ഞു. പഴയ എഐഎഡിഎംകെയുടെ കഥ കഴിഞ്ഞുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

By Divya