Sun. Feb 23rd, 2025
മഥുര:

മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആർഎസ്എസ്, ബിജെപി ആള്‍ക്കൂട്ട ആക്രമണം. ആർഎസ്എസ് പ്രചാരകിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ആക്രമണം. വൃന്ദാവന്‍ കുംഭമേളയ്ക്കായി യമുനയില്‍ കുളിക്കാനിറങ്ങിയ ആർഎസ്എസ് ജില്ലാ പ്രചാരക് മനോജ് കുമാറിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. യമുനയില്‍ സുരക്ഷാ വേലിയ്ക്ക് മുകളിലൂടെ പോയി കുളിക്കാന്‍ ശ്രമിച്ച മനോജ് കുമാറിനെ പൊലീസ് തടഞ്ഞിരുന്നു.

എന്നാല്‍ പൊലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ഇയാള്‍ പറഞ്ഞതോടെ സംഘടിച്ചെത്തിയ ആർഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് നേതാവിനെ ആക്രമിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മെട്രോപൊളിറ്റന്‍ പ്രസിഡണ്ട് വിനോദ് അഗര്‍വാള്‍ നിരാഹരസമരമാരംഭിച്ചു.

By Divya