Mon. Dec 23rd, 2024
തിരുവനന്തപുരം:

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമക്കും ആര്എംപിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ടിപി വധക്കേസില്‍ തുടരന്വേഷണത്തിന് പുതിയ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെകെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്ന് കെകെ രമ പറഞ്ഞിരുന്നു.

By Divya