Sat. Nov 23rd, 2024
തിരുവനന്തപുരം:

കോൺഗ്രസിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ബിജെപിയിലേക്ക് കൂറുമാറിയവരിൽ അമ്പത് ശതമാനവും കോൺഗ്രസുകാരാണെന്ന് യെച്ചൂരി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയെ ഏഴ് സീറ്റുകളിൽ വിജയിപ്പിക്കാൻ സിപിഐഎം ധാരണ ഉണ്ടാക്കിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎ എത്തിയിരുന്നു. സ്വർണ കള്ളക്കടത്ത് കേസും ഡോളർ കടുത്ത കേസും ഒത്തുതീർപ്പാക്കിയതിന്റെ ഭാഗമായാണിതെന്ന് സതീശൻ ആരോപിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രിയും സിപിഐഎം ജനറൽ സെക്രട്ടറിയും രംഗത്തെത്തിയത്.

കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുകട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. എൽഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്തത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ്-ബിജെപി ബന്ധം തെളിയിക്കാൻ വെല്ലുവിളിച്ച ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

എന്തും പറയാൻ ശേഷിയുണ്ടെന്ന് കരുതി ജനങ്ങൾ അത് വിശ്വസിക്കില്ല. ആരോപണം ഉന്നയിച്ച അദ്ദേഹം ഇത്ര ഉളുപ്പില്ലാത്ത നേതാവാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു

By Divya