Thu. Jan 23rd, 2025
ചെന്നൈ:

ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെ എന്നും അവര്‍ പറഞ്ഞു.

ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളിപോലുമല്ലെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ദല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.

By Divya